തൊടുപുഴ: വോട്ടവകാശവും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി. 13.4 കോടി പേരുടെ വോട്ടവകാശം ഇല്ലാതാക്കിയ നടപടി പിന്‍വലിച്ച് വോട്ടവകാശം ഉറപ്പാക്കുക, മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകാധിപത്യം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
വിവിധ കേന്ദ്രങ്ങളില്‍ ഭാരവാഹികളായ എ.എന്‍. ചന്ദ്രബാബു, വി.വി. ഫിലിപ്പ്, എം.എം. ഇമ്മാനുവല്‍, എന്‍.എ. ജയിംസ്, ടി.എം. ഗോപാലകൃഷ്ണന്, പി.കെ. സുകുമാരന്‍, കെ.കെ. സുകുമാരന്‍, എസ്. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.